CinemaGeneralLatest NewsMollywoodNEWS

പോത്തേട്ടൻ ബ്രില്ല്യൻസ്; കുളിസീന്‍ ചിത്രവുമായി ദിലീഷ് പോത്തന്‍

ഫിലോമിന കോളജിൽ പടിക്കുമ്പോഴുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

മികച്ച സിനിമകൾ കൊണ്ട് മോളിവുഡിൽ സ്വന്തമായ ഇരിപ്പിടം ഉറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. സംവിധായകൻ മാത്രമല്ല, വ്യത്യസ്തത നിറഞ്ഞ അഭിനയത്തികവ് കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട നടനായി പ്രേക്ഷകരുടെ പോത്തേട്ടൻ മാറിക്കഴിഞ്ഞു

കഴിഞ്ഞ ദിവസം ദിലീഷ് പോത്തൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രേക്ഷകർ ആഘോഷമാക്കുന്നത്. 21 വർഷം മുൻപുള്ള കോളജ് കാലത്തെ ഒരു ചിത്രമാണ് ദിലീഷ് ഇൻസ്റ്റയിൽ പങ്കുവെച്ചത്. ജട്ടി മാത്രം ധരിച്ച് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ചിത്രം 1999ലേതാണെന്നും ദിലീഷ് കുറിച്ചിട്ടുണ്ട്. മൈസൂർ സെന്റ് ഫിലോമിന കോളജിൽ പടിക്കുമ്പോഴുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CBfvY86DifB/

shortlink

Post Your Comments


Back to top button