BollywoodCinemaGeneralLatest NewsNEWS

സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്; കരണ്‍ ജോഹറിന്റെയും സല്‍മാന്റെയും കോലം കത്തിച്ച് ആരാധകര്‍

വിലയില്ലാത്തത് എന്നാണ് സുശാന്തിനെ ബോളിവുഡ് വിശേഷിപ്പിച്ചതെന്ന് കങ്കണ

നടൻ സുശാന്ത് രജ്പുത്തിന്റെ അപ്രതീക്ഷിതമായ ആത്മഹത്യ ബോളിവുഡില്‍ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്, ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കഴിവുള്ള അഭിനേതാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്നുമുള്ള ആരോപണമാണ് ഉയരുന്നത്. ഞായറാഴ്ചയാണ് മുംബൈയിലെ വസതിയില്‍ സുശാന്ത് തൂങ്ങി മരിച്ചത്.

എന്നാൽ സുശാന്തിന്റെ മരണത്തില്‍ രോഷകുലരായി കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് അടക്കമുള്ള താരങ്ങളുടെ കോലം കത്തിക്കുകയാണ് താരത്തിന്റെ ആരാധകര്‍. പാട്‌നയിലാണ് കോലം കത്തിക്കുന്നത്. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമാക്കാരെ ബോയ്‌കോട്ട് ചെയ്യുക എന്നാണ് ഇവര്‍ പറയുന്നത്.

പക്ഷേ സുശാന്തിന്റെത് മരണമല്ല കൊലപാതകമാണെന്നും ഇവര്‍ ആരോപിക്കുന്നു. കങ്കണ റണൗട്ട്, സെയ്ഫ് അലി ഖാന്‍, രണ്‍വീര്‍ ശോരെയ് എന്നിവര്‍ ബോളിവുഡിലെ ഇരുണ്ട ഭാഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വിലയില്ലാത്തത് എന്നാണ് സുശാന്തിനെ ബോളിവുഡ് വിശേഷിപ്പിച്ചതെന്ന് കങ്കണയും തുറന്നടിച്ചിരുന്നു.

കൂടാതെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ബിഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ സുധീര്‍ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button