BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് നടൻ ‌സുശാന്തിന്റെ മരണം; സാമ്പത്തികമായി ചൂഷണം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളി വിട്ടു; റിയ ചക്രബര്‍ത്തിക്കെതിരെ ഹര്‍ജി

അന്വേഷണത്തിനായി റിയ തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി

പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയിൽ കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഹർജി. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളോടെ കുന്ദൻ കുമാർ എന്നയാളാണ് ബിഹാർ മുസാഫർപുർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കൂടാതെ ഐ.പി.സി സെക്ഷൻ 306, 420 എന്നീ വകുപ്പുകൾ റിയക്കെതിരേ ചുമത്താൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒൻപത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. ഒരുമിച്ചു താമസിച്ചിരുന്ന ഇവർ നവംബറിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ഡൗണിനിടെ വഴക്കുണ്ടാക്കി മാറി താമസിക്കുകയായിരുന്നു.

ഇതിനെ തുടർന്നും ഇവർ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ സുശാന്ത് മരിച്ച അന്ന് റിയ കോളെടുത്തിരുന്നില്ല. അന്വേഷണത്തിനായി റിയ തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button