Latest NewsMollywood

ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കിയാല്‍ ആ നാട് വിപത്തിലേക്ക്; അരുണ്‍ ഗോപി

മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍'' അരുണ്‍ഗോപി കുറിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയംകുന്നന്‍ എന്ന ചിത്രം പൃഥ്വിരാജ് ആഷിക് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുകയാണ്. മലബാര്‍ ചരിത്രം പറയുന്ന ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ വാരിയംകുന്നന്‍ ടീമിന് നേരെയും പ്രത്യേകിച്ച്‌ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന് നേരെയും സൈബര്‍ ആക്രമണം നടക്കുകയാണ്. ഇപ്പോഴിതാ ടീമിന് പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.

” ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍” അരുണ്‍ഗോപി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button