CinemaGeneralLatest NewsMollywoodNEWS

‘എ’ ; പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ‌ലുക്കുമായി ലിജോ ജോസ് പെല്ലിശ്ശേരി

‘എ’ എന്നാണ് ചിത്രത്തിന്റെ പേര് ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍

അടുത്തിടെ ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍’ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചോദ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് സംവിധായകന്‍. ‘എ’ എന്നാണ് ചിത്രത്തിന്റെ പേര് ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി കഴി്ഞ്ഞു.

കൂടാതെ ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് മലയാള സിനിമയും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലോക്ക്ഡൗണിനിടെ ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ ചിത്രങ്ങള്‍ ആരംഭിക്കാവൂ എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഫഹദ് ഫാസില്‍ ചിത്രം സീ യു സൂണ്‍ ആരംഭിക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് വന്നതോടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചോദ്യം.

https://www.facebook.com/lijojosepellissery/posts/10157584258552452

എല്ലാ താരങ്ങളും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മ്മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കും മുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നായിരുന്നു സംഘടനയുടെ നിലപാട്. എന്നാല്‍ ചിത്രീകരണത്തിന് തടസ്സമില്ലെന്നും പുതിയ സിനിമകളുടെ റിലീസ് നിലവില്‍ റിലീസ് ചെയ്യാനുള്ളവയ്ക്കു ശേഷം മതിയെന്നുമാണ് ഫെഫ്കയുടെ നിലപാട് പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments


Back to top button