GeneralLatest NewsMollywood

കേരള സൈഗാൾ എന്നറിയപ്പെടുന്നത് പി. പരമേശ്വരൻ നായരാണ്, സാംസ്ക്കാരിക മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലും പിഴവ് : പ്രശാന്ത് നാരായണൻ

107 - വയസ്സുവരെ ജീവിച്ചിരിക്കുകയും അക്കാലമത്രയും അഭിനയത്തിലും പാട്ടിലും മുഴുകിയ ചരിത്ര പുരുഷനാണ് പാപ്പുക്കുട്ടി ഭാഗവതർ.

കഴിഞ്ഞ  ദിവസം  അന്തരിച്ച ആദരണീയ കലാകാരൻ പാപ്പുക്കുട്ടി ഭാഗവതരെ കേരള സൈഗാൾ എന്നു വിശേഷിപ്പിച്ചു കൊണ്ടുള്ള പത്രവാർത്തകളും പ്രസ്താവനകളും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പാപ്പുക്കുട്ടി ഭാഗവതർ കേരളം കണ്ടതിൽ മുതിർന്ന സംഗീത നാടകകാരനും നടനും മഹാപ്രതിഭയുമായിരുന്നു.

ഏഴാം വയസ്സിൽ സംഗീത നാടക രംഗത്ത് ചുവടുവച്ചു പാടിത്തുടങ്ങിയ പാപ്പുക്കുട്ടി ഭാഗവതർ പിന്നീട് മഗ്ദലനമറിയം നാടകത്തിലൂടെ പ്രശസ്തനായി. തിക്കുറിശ്ശി സുകുമാരൻ നായരുടെ സംഭാഷണ നാടകം ‘മായ’യിൽ നായകവേഷത്തിൽ അഭിനയിച്ച് വർഷത്തിൽ 200 വേദികൾ കളിച്ച ചരിത്രവും സുവിദിതമാണ്. 107 – വയസ്സുവരെ ജീവിച്ചിരിക്കുകയും അക്കാലമത്രയും അഭിനയത്തിലും പാട്ടിലും മുഴുകിയ ചരിത്ര പുരുഷനാണ് പാപ്പുക്കുട്ടി ഭാഗവതർ.

എന്നാൽ കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്നത് പി.പരമേശ്വരൻ നായരാണ്. അദ്ദേഹത്തിൻ്റെ ഗാനാലാപനശൈലി സൈഗാളിൻ്റെ അനുഭവപ്പതിപ്പായതിനാൽ കേരള സൈഗാൾ എന്നു സംബോധന ചെയ്യുകയും പിന്നീടത് അംഗീകാരമുദ്രയായി തീരുകയുമാണുണ്ടായത്.

സാംസ്കാരിക മന്ത്രിയുടെ പോസ്റ്റിലുൾപ്പടെ ഇത്തരം പിഴവുകൾ കടന്നു വരുന്നത് അത്യന്തം ഖേദകരമാണ്. സാംസ്കാരിക ചരിത്ര ഭൂമികയിലെ ചില അടയാള നക്ഷത്രങ്ങളെ ഇങ്ങനെ തമസ്ക്കരിക്കുകയും ഒന്നിനുമല്ലാതെ മറ്റൊരാൾക്ക് അതു ചാർത്തിക്കൊടുക്കുകയും ചെയ്യുന്നത് ദുരന്തമാണ്.

shortlink

Post Your Comments


Back to top button