നടി ഷംന കാസിം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിൽ അഞ്ചാം പ്രതി കീഴടങ്ങി. എറണാകുളം ജില്ലാ കോടതിയിൽ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത് കേസിൽ അഞ്ചാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന അബ്ദുള്‍ സലാമാണ്. ഇനി പുറത്ത് നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാണ് താൻ കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയ നാല് പ്രതികളെ ഓൺലൈൻ വഴി ഇന്ന് കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഇതിനായി കോടതിയിൽ പോലീസ് അപേക്ഷ നൽികിയിട്ടുണ്ട്. പത്ത് ദിവസം ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായാണ് അപേക്ഷ നൽകിയിട്ടുള്ളത്. കേസിൽ പത്ത് പേരുള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
വിവാഹാലോചനയുമായെത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് നടി ഷംനയും കുടുംബവും പോലീസിൽ പരാതി നല്‍കിയത്.
Post Your Comments