BollywoodGeneralLatest News

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യും; നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ അന്വേഷണം പുതിയ വഴിയില്‍

മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും സുശാന്തിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇവരെ ചോദ്യം ചെയ്യുക

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിച്ചിട്ടില്ല. ഈ കേസില്‍ അന്വേഷണം പുതിയ വഴിയില്‍. ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബന്‍സാലിയെ വരും ദിവസങ്ങളില്‍ മുംബൈ പോലീസ് ചോദ്യംചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ബന്‍സാലിയെക്കൂടാതെ യഷ്‌രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയെ രണ്ടാമതും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്.

മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും സുശാന്തിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കഴിഞ്ഞ മാസം കണ്ടെത്തിയത്. സിനിമയില്‍ നിന്നും നേരിട്ട തഴയപ്പെടലും ജീവിതത്തിലെ ഒറ്റപ്പെടലുമെല്ലാം താരത്തെ വിഷാദരോഗത്തിന് അടിപ്പെടുത്തിയിരുന്നുവെന്നു ആരോപണം.

shortlink

Related Articles

Post Your Comments


Back to top button