CinemaGeneralLatest NewsNEWSTollywood

ആർത്തു ചിരിച്ച് കൊറോണ വന്നേയെന്ന ടിക് ടോക് വീഡിയോയുമായി നടി ചാര്‍മി ; വിമർശനവുമായി സോഷ്യൽ മീഡിയ

ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്

ലോകം മുഴുവൻ കൊറോണ വെെറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ പരിഹാസവുമായി നടി ചാര്‍മി കൗര്‍.  കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിന്നു ഈ വാർത്തയാണ് ടിക്‌ടോക്ക് വിഡിയോ ആയി ചാർമി പോസ്റ്റ് ചെയ്തിരുന്നത് .

 

‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്. തുടർന്ന് വീഡിയോ വെെറലായി മാറിയതോടെ നടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

 

“നിങ്ങളുടെ എല്ലാ കമന്റുകളും ഞാൻ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. വളരെ സെൻസിറ്റീവ് ആയൊരു വിഷയത്തിൽ പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതൽ എന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും,അതുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല” ചാര്‍മി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button