CinemaGeneralLatest NewsMollywoodNEWS

സൂപ്പർ ഹിറ്റായി മാറിയ ‘മണിച്ചിത്രത്താഴ്’ സിനിമയുടെ തിരക്കഥാകൃത്ത് മധു മുട്ടം വർഷങ്ങൾക്ക് ശേഷം വീണ്ടും തിരക്കഥ ഒരുക്കുന്നു; കുറിപ്പ് വായിക്കാം

മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥാകൃത്ത് മധു

മലയാളത്തിലെ ‘മണിച്ചിത്രത്താഴ്’ എന്ന ഹിറ്റ് സിനിമയടക്കം മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥാകൃത്ത് മധു മുട്ടം പുതിയ സിനിമയുടെ പണിപ്പുരയില്‍. അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മധു മുട്ടം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ് എന്നാണ് കട്ടച്ചിറ വിനോദ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം……..

ഓണാട്ടുകരയുടെ സ്വന്തം
എഴുത്തുകാരൻ.
#മധുമുട്ടം
“വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിയ്ക്കറിയാം
അതെന്നാലുമെന്നും….”
ഈഗാനം ഇഷ്ടപ്പെടാത്തതായി ആരുംകാണില്ല.
അത്രമേൽമനസ്സിനെ മൃദുവായിതഴുകുന്ന
നോവിന്റെസുഖമുള്ളഗാനം.
മധുമുട്ടം എഴുതിയഗാനം.
ശരിയ്ക്കും
മധു മുട്ടത്തിന്റെ
മേൽവിലാസമാണ്
ഈഗാനം.
കവി,
കഥാകാരൻ,
തിരക്കഥാകൃത്ത്,
ഗാനരചയിതാവ്
എന്നീനിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം.
കായംകുളത്തിന്
ഏഴുകിലോമീറ്റർ
വടക്കുമാറിയാണ്
മുട്ടം എന്നകൊച്ചുഗ്രാമം.
അവിടെയൊരുകൊച്ചുവീട്ടിൽ
ആഡംബരങ്ങളൊന്നുമില്ലാതെ,
അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം.
കായംകുളം ബോയ്സ്ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം,
നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തിൽ
മധു ബിരുദംനേടി.
പിന്നീട് അദ്ധ്യാപകനായി.
കോളേജ്മാഗസിനിൽ
എഴുതിയകഥകണ്ട്
അവിടത്തെ
മലയാളംപ്രൊഫസറാണ് മധുവിന്,
മധുമുട്ടം എന്നപേരിട്ടത്.
കുങ്കുമം വാരികയിലെഴുതിയ
“സര്‍പ്പംതുള്ളല്‍”
എന്നകഥയാണ് സംവിധായകന്‍ഫാസില്‍
“എന്നെന്നുംകണ്ണേട്ടന്റെ”
എന്നസിനിമയാക്കിയത്.
പിന്നീട് കമല്‍സംവിധാനംചെയ്ത “കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍”
എന്നചിത്രത്തിന്റെ കഥയെഴുതി.
മധുവിന്റെതറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മപറഞ്ഞറിഞ്ഞകഥയെ
അടിസ്ഥാനപ്പെടുത്തി മധുതന്നെകഥയും തിരക്കഥയുമെഴുതി
ഫാസില്‍ സംവിധാനംചെയ്ത, ഹിറ്റ്ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ”വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ്ഗാനം
മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരുകവിതയായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ
എഴുത്തുകാരനായിരുന്നു
മധുമുട്ടം.
സന്യാസജീവിതംനയിക്കുന്ന
എഴുത്തുകാരൻ.
‘മണിച്ചിത്രത്താഴ്’
സിനിമ
വന്‍വിജയമായിട്ടും തിരക്കുള്ള
എഴുത്തുകാരനാകാന്‍ മധുമുട്ടം
ആഗ്രഹിച്ചില്ല.
എന്നാല്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന
മധു മുട്ടം
ഒരുദിവസം വാര്‍ത്തകളില്‍ പ്രത്യേകസ്ഥാനംപിടിച്ചു.
അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തംകഥയുടെ അവകാശത്തിനുവേണ്ടിമാത്രം.
മണിച്ചിത്രത്താഴ്
തമിഴിലും,
തെലുങ്കിലും,
ഹിന്ദിയിലും റീമേക്ക്ചെയ്തപ്പോള്‍
തന്റെഅനുവാദം വാങ്ങുകയോ പ്രതിഫലംനല്‍കുകയോ ചെയ്തില്ലെന്നപരാതിയുമായി
മധുമുട്ടം കോടതിയിലെത്തി.
അതിനുമുന്നേ,
കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു.
എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനുലഭിച്ചില്ല,
എന്തിന്,
കഥാകൃത്തിന്റെ
പേരുപോലുമില്ലായിരുന്നു.
ഒടുവിൽ
കേസ്നടത്താൻ
കൈയിൽ കാശില്ലാതെവന്നപ്പോൾ അദ്ദേഹംപിന്മാറുകയായിരുന്നു.
(ഹിന്ദിയിൽമാത്രം
മനസ്സില്ലാമനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.)
എന്നാൽ
ഈവിഷയത്തിൽ, സിനിമാരംഗത്തുനിന്നും
ആരുമദ്ദേഹത്തെ
പിന്തുണച്ചതുമില്ല.
ഈസംഭവത്തോടെ
അദ്ദേഹം സിനിമാലോകത്തുനിന്നും
മാറിനിന്നു.
എന്നെന്നുംകണ്ണേട്ടന്റെ,
മണിച്ചിത്രത്താഴ്,
കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ,
കാണാക്കൊമ്പത്ത്,
ഭരതൻഎഫക്ട്,
എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ്
അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും
എഴുതിയത്.
കൂട്ടത്തിൽ,
സയൻസ് വിഷയം
പ്രമേയമാക്കിയ
“ഭരതൻഎഫക്ട്”
മാത്രമാണ്
ജനം സ്വീകരിക്കാതിരുന്നത്.
“കാക്കേംകീക്കേം
കാക്കത്തമ്പ്രാട്ടീം…’
(എന്നെന്നുംകണ്ണേട്ടന്റെ)
“പലവട്ടംപൂക്കാലം…..”
വരുവാനില്ലാരും…”
(മണിച്ചിത്രത്താഴ്)
“ഓർക്കുമ്പം ഓർക്കുമ്പം….”
(കാണാക്കൊമ്പത്ത്)
തുടങ്ങിയ
ഏതാനുംഹിറ്റ്ഗാനങ്ങളും
ആ തൂലികയിൽപിറന്നു.
മലയാളികൾ
എന്നുമോർത്തിരിക്കുന്ന സിനിമകളുംപാട്ടുകളും.
അതാണ് അദ്ദേഹത്തിന്റെകൈമുദ്ര.
ആരോടും പരിഭവമില്ലാതെ,
തിരക്കുകളിൽനിന്നെല്ലാമകന്ന്,
പേരിനുമാത്രം സൗഹൃദംവച്ച്
മുട്ടത്തെവീട്ടിൽ
ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം.
എഴുതുവാൻ വലിയമടിയാണ്.
പക്‌ഷേ,
ആരെങ്കിലും നിർബന്ധിച്ചാൽ
എഴുതുമെന്നുമാത്രം.
വർഷങ്ങൾക്ക്ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ്
മധു മുട്ടം.
ഗ്രാമഭംഗിനിറയുന്ന
മനോഹരമായൊരു ക്ലാസിക്ക്ഫിലിം
ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..
അദ്ദേഹത്തിന്
എല്ലാവിധ ആശംസകളും നേരുന്നു.

https://www.facebook.com/kattachira.vinod/posts/1421346154736347

shortlink

Related Articles

Post Your Comments


Back to top button