GeneralLatest NewsMollywood

ഈ കണ്ടക്ടർമാർക്കും ഡ്രൈവർ‍മാർക്കും കുടുംബമുണ്ട്; എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് അത്യാധുനിക തെർമൽ സ്കാനർ നൽകി സംവിധായകൻ മേജർ രവി

അവർക്കു വേണ്ടി ഒരു പ്രതിരോധം. നമ്മളാൽ പറ്റുന്ന സഹായം ചെയ്യുക

രാജ്യമെങ്ങും കൊറോണ വൈറസ് വ്യാപന ഘട്ടമാണ്. ഈ അവസരത്തില്‍ സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നില്‍ക്കുന്ന എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് അത്യാധുനിക തെർമൽ സ്കാനർ നൽകി സംവിധായകൻ മേജർ രവി. കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ ഷിബിയുടെ അഭ്യർഥന മാനിച്ചായിരുന്നു താരത്തിന്റെ സഹായം.

കോവിഡ് കാലത്തും രാപ്പകൽ ഇല്ലാതെ പണിയെടുക്കുന്ന ബസ് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് താൻ ഇങ്ങനെയൊരു പ്രവർത്തി ചെയ്തതെന്ന് മേജർ രവി പ്രതികരിച്ചു. ‘ഈ കണ്ടക്ടർമാർക്കും ഡ്രൈവർ‍മാർക്കും കുടുംബമുണ്ട്. അവർക്കു വേണ്ടി ഒരു പ്രതിരോധം. നമ്മളാൽ പറ്റുന്ന സഹായം ചെയ്യുക.’–മേജർ രവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button