GeneralLatest NewsMollywood

ഡബ്ലുസിസി വിടുന്നു; സംവിധായിക വിധു വിന്‍സെന്റ്

മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ്​ വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു.

വിധുവിന്റെ കുറിപ്പ് വായിക്കാം:

”വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ലുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.’

മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ്​ വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് നിലപാടുകള്‍ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരാൾ സംഘടനയിൽ നിന്ന് വിയോജിപ്പുകൾ അറിയിച്ച് പുറത്തേക്ക് പോകുന്നത്. ആദ്യകാലത്ത് സജീവമായ നടി മഞ്ജ വാര്യരും ഇപ്പോള്‍ ഡബ്ലുസിസിയില്‍ സജീവമല്ല

shortlink

Related Articles

Post Your Comments


Back to top button