CinemaGeneralLatest NewsMollywoodNEWS

സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്; പരാതിയുമായി സിനിമ സീരിയല്‍ നടി മഞ്ജു സജീശൻ

ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് തൊഴിൽ നഷ്ടമായി

ഇന്ന് ലോക്ക് ഡൗണിനെത്തുടർന്ന് സ്തംഭനാവസ്ഥയിലാണ് സിനിമാമേഖല. ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ്. പല സിനിമകളും റിലീസുകള്‍ മുടങ്ങി കിടക്കുന്നു.

എന്നാൽ സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രശസ്ത സിനിമ സീരിയല്‍ നടി മഞ്ജു സജീശൻ പറയുന്നു.

കൂടാതെ സിനിമാക്കാര്‍ എന്ന പേര് കാരണം സര്‍ക്കാരും തിരിഞ്ഞ് നോക്കുന്നില്ല. ഭര്‍ത്താവും സിനിമാമേഖലയില്‍ തന്നെയാണ് രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല, തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു പോയി നടി വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close