CinemaGeneralLatest NewsMollywoodNEWS

“അത് ജീവിതത്തിൻ്റെ സുവർണ്ണകാലം..”; ആരാധകന് മറുപടിയുമായി മല്ലിക സുകുമാരൻ

സുകുമാരനും മല്ലിക സുകുമാരനും തമ്മിൽ പഞ്ചഗുസ്തി പിടിക്കുന്ന ചിത്രമാണ് ആരാധകൻ പങ്ക് വെച്ചിരിക്കുന്നത്

അടുത്തിടെ പൃഥ്വിരാജ് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പഴയൊരു ഫോട്ടോയിൽ മല്ലിക സുകുമാരൻ നടത്തിയ കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

നടൻ സുകുമാരനും മല്ലിക സുകുമാരനും തമ്മിൽ പഞ്ചഗുസ്തി പിടിക്കുന്ന ചിത്രമാണ് ആരാധകൻ പങ്ക് വെച്ചിരിക്കുന്നത്. മല്ലികക്ക് പിന്തുണയായി പൃഥ്വിരാജ് കൂടെ നിൽക്കുമ്പോൾ സുകുമാരന് പിന്തുണയുമായി ഇന്ദ്രജിത്തും നിൽക്കുന്നുണ്ട്.

“അത് ജീവിതത്തിൻ്റെ സുവർണ്ണകാലം..” എന്നാണ് മല്ലിക സുകുമാരൻ കമന്റ് ചെയ്‌തത്‌.
സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നത് എന്നാൽ അച്ഛനൊപ്പം ഒരു ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചിരുന്നു.

ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും 1986 ൽ റിലീസായ ‘പടയണി’ എന്ന ഈ ചിത്രത്തിലൂടെയാണ്.

shortlink

Related Articles

Post Your Comments


Back to top button