BollywoodGeneralLatest News

മൂന്ന് വര്‍ഷം മുമ്പ് നീ ഞങ്ങളെ തിരഞ്ഞെടുത്തു..നിന്റെ അമ്മയും അച്ഛനുമായി; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സണ്ണി

ഈ വര്‍ഷം കഴിഞ്ഞാല്‍ നിനക്കൊരുപാട് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്തിനും ഞാന്‍ നിന്നോടൊപ്പമുണ്ട്.

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. സീരിയല്‍ രംഗത്ത് സജീവമായ ഡാനിയല്‍ വെബ്ബറാണ് താരത്തിന്റെ ഭര്‍ത്താവ്. ഈ ദമ്പതിമാരുടെ ആദ്യത്തെ കണ്‍മണിയാണ് നിഷ. ഇരുവരുടേയും ജീവിതത്തിലേക്ക് നിഷ എത്തിയിട്ട് മൂന്ന് വര്‍ഷമാവുകയാണ്. അനാഥാലയത്തില്‍ വെച്ച്‌ മകളെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

നിഷയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവള്‍ തങ്ങളുടെ മകളാണെന്ന് ഉറപ്പിച്ചു എന്നാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നത്. മകളോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതാണ് സണ്ണിയുടെ കുറിപ്പ്. കുടുംബം ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സണ്ണിയുടെ കുറിപ്പ് 

“മൂന്ന് വര്‍ഷം മുമ്ബ് നീ ഞങ്ങളെ തിരഞ്ഞെടുത്തു..നിന്റെ അമ്മയും അച്ഛനുമായി. നിന്നെ സംരക്ഷിക്കാന്‍ നീ ഞങ്ങളെ വിശ്വസിച്ചു. എന്താണ് യഥാര്‍ഥ സ്നേഹമെന്ന് നീ കാണിച്ചു തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞ നിമിഷം തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു നീയാണ് എന്റെ മകളെന്ന്. ഇന്ന് നിന്നെ കാണുമ്ബോള്‍ ഭാവിയില്‍ കരുത്തയായ, സ്വതന്ത്രയായായ സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിനക്കൊരുപാട് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്തിനും ഞാന്‍ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച്‌ കണ്ടെത്താം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നിഷാ.. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും”

shortlink

Related Articles

Post Your Comments


Back to top button