മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഇപ്പോഴിത വിവാഹത്തെ കുറിച്ച്. തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
തന്റെ അടുത്ത സുഹൃത്ത് ഡോക്ടര്‍ മോന്‍സണ്ണുമായുള്ള സംസാരത്തിനിടെയാണ് വിവാഹത്തെ കുറിച്ച് ബാല പങ്കുവച്ചത്. ”ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി സാധനംം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തില്‍ സംഭവിക്കേണ്ടതാണ്. നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കൂടാതെ നമ്മുടെ കൂടെയുള്ളവര്‍ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാല്‍ മാത്രമേ ജീവിതത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്ബോള്‍ സംഭവിക്കുമെന്നും” താരം പറയുന്നു.
നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടര്‍ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു ബാലയുടെ മറുപടി.
ബാലയ്ക്ക് ആശംസയുമായ ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും നല്ലൊരു കുടുംബ ജീവിതം ആശംസിച്ചിരിക്കുകയാണ് താരത്തിന്. വളരെ വേഗം തന്നെ മനസ്സിന് ചേര്‍ന്ന ആളെ കിട്ടട്ടേ എന്നും ആരാധകര്‍ പറയുന്നു.
Post Your Comments