GeneralLatest NewsMollywood

ജോണിച്ചായന്‍റെ കുട്ടപ്പായി ഇപ്പോള്‍ ജപ്പാനില്‍!!

പലരും പല പേരുകളും അദ്ദേഹത്തിന്റേതായി പറഞ്ഞു. ഒടുവില്‍ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ ജയരാജ് ഒരുക്കിയ ഹിറ്റ് ചിത്രം ‘ജോണി വാക്കര്‍’ മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രമാണ്. ജോണി വാക്കറില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയിരുന്ന ‘കുട്ടപ്പായി’യെയും മലയാളികൾ മറന്നിട്ടുണ്ടാകില്ല. കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കർ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് സംവിധായകന്‍ ജയരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ചിത്രം പിന്നീട് പുരോഗമിച്ചില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോഴെവിടെയാണെന്ന അന്വേഷണമാണ്. മലയാള സിനിമാ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസില്‍ ജോണിവാക്കറിലെ കുട്ടപ്പായിയെ അവതരിപ്പിച്ച നടന്‍ ആരാണെന്നും അദ്ദേഹത്തിന്റെ സ്വദേശം എവിടെയാണെന്നുമൊക്കെ ചിലര്‍ അന്വേഷിച്ചു. പലരും പല പേരുകളും അദ്ദേഹത്തിന്റേതായി പറഞ്ഞു. ഒടുവില്‍ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

കുട്ടപ്പായി ആയി വേഷമിട്ടത് നീലകണ്ഠന്‍ എന്ന ബാലതാരമാണ്. തമിഴ്‌നാട് സ്വദേശിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് താരം.

shortlink

Post Your Comments


Back to top button