BollywoodGeneralLatest News

ആ നാല് പേരെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ട്? വാദങ്ങൾ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ പത്മശ്രീ തിരികെ നൽകും; സുശാന്തിന്റെ മരണത്തില്‍ നടി കങ്കണ

‘സുൽത്താനോട് നോ പറഞ്ഞ് കങ്കണ’ എന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ അയാളുടെ സ്വഭാവം മാറി. ‘നീ ആരാണ് എന്നോട് നോ പറയാൻ, നിന്റെ കഥ തീർന്നു’ എന്നൊക്കെ പറഞ്ഞാണ് അയാൾ ഭീഷണിപ്പെടുത്തിയത്

നടന്‍ സുശാന്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. താരത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്.

‘സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ എന്തെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം പത്മശ്രീ തിരികെ നല്‍കും. ഇൻഡസ്ട്രിയിലുള്ളവർ വികാരങ്ങളില്ലാത്ത ജീവികളാണ്. അവർ മറ്റുള്ളവരുടെ വേദനകൾ കണ്ട് രസിക്കും. പർവീൺ ബാബിയുടെ രോഗത്തെ വച്ച് സിനിമയെടുത്താണ് മഹേഷ് ഭട്ട് ജീവിക്കുന്നത്. എന്തുകൊണ്ടാണ് ആദിത്യ ചോപ്ര, മഹേഷ് ഭട്ട്, കരൺ ജോഹർ, രാജീവ് മസന്ത് എന്നിവരെ മുംബൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കാത്തത്. കാരണം അവർ വളരെ ശക്തന്മാരാണ്. എന്റെ ഈ തുറന്നുപറച്ചിൽ മൂലം എന്തൊക്കെ നഷ്ടപ്പെടുമെന്ന് കണ്ടറിയാം.’ താരം പറഞ്ഞു. കേസില്‍ മൊഴി നൽകാൻ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ സ്റ്റേഷനിൽ പോകാൻ സാധിച്ചില്ലെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

എന്നാല്‍ സഞ്ജയ് ലീല ബൻസാലിയും ശേഖർ കപൂറും തെറ്റുകാരാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു. ” സഞ്ജയ്‌ലീല ബാന്‍ സാലിയുടെ പദ്മാവത് സിനിമ ഞാൻ നിരസിച്ചതാണ്. പക്ഷേ അതുകൊണ്ട് എനിക്കെതിെര വ്യക്തിവൈരാഗ്യം വച്ചുപുലർത്തുന്ന ആളല്ല ബന്‍സാലി. സൽമാൻ ഖാനൊപ്പമുള്ള സുൽത്താൻ സിനിമ വേണ്ടന്നുവച്ചതിന് ആദിത്യ ചോപ്ര എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ‘സുൽത്താനോട് നോ പറഞ്ഞ് കങ്കണ’ എന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ അയാളുടെ സ്വഭാവം മാറി. ‘നീ ആരാണ് എന്നോട് നോ പറയാൻ, നിന്റെ കഥ തീർന്നു’ എന്നൊക്കെ പറഞ്ഞാണ് അയാൾ ഭീഷണിപ്പെടുത്തിയത്.’–കങ്കണ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button