BollywoodGeneralLatest News

രജത് മുഖര്‍ജി അന്തരിച്ചു; സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖത്തോടെ താരങ്ങള്‍

തന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് മനോജ് ബാജ്‌പെയി കുറിച്ചത്.

ബോളിവുഡ് സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജയ്പൂരിലെ വസതിയില്‍ വച്ച്‌ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

പ്യാര്‍ തു നേ ക്യാ കിയാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ അദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാന ചിത്രമാണ് ദ റോഡ് .

സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയത്. തന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് മനോജ് ബാജ്‌പെയി കുറിച്ചത്. രജതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടന്‍ വിവേക് ഒബ്രോയ് ദുഃഖം രേഖപ്പെടുത്തിയത്. അനുഭവ് സിന്‍ഹ, ഹന്‍സല്‍ മെഹ്ത തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

shortlink

Post Your Comments


Back to top button