GeneralKollywoodLatest News

താരസുന്ദരി തൃഷ വിവാഹിതയാകുന്നു!! വരന്‍ പ്രമുഖ നടന്‍?

നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയത്തകര്‍ച്ചകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ചിമ്ബു.

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍. വരന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ ചിമ്പു എന്നാണു പുതിയ വാര്‍ത്തകള്‍ വരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്ബുവും തൃഷയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്.

ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തുകഴിഞ്ഞു.

നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയത്തകര്‍ച്ചകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ചിമ്ബു. നടന്‍ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലാണ് എന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. റാണയുടെ വിവാഹം അടുത്തിടെ കഴിഞ്ഞു. നിര്‍മ്മാതാവ് വരുണ്‍ മണിയനെ വിവാഹം ചെയ്യാനിരുന്നെങ്കിലും വിവാഹ നിശ്ചയത്തിനു പിന്നാലെ ആ ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.

shortlink

Related Articles

Post Your Comments


Back to top button