CinemaGeneralLatest NewsNEWS

വരാൻ പോകുന്ന ‘സി.ബി.ഐ 5’ മലയാളത്തിലെ ത്രില്ലർ സിനിമകളെ പുനർനിർവചിക്കുമെന്ന് എസ്.എൻ സ്വാമി

ഇതൊരു വേറിട്ട അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും എസ് എൻ സ്വാമി

സൂപ്പർ താരം മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്കെത്താൻ തയ്യാറെടുക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ചിത്രത്തെ കുറിച്ച് എസ് എൻ സ്വാമി പറഞ്ഞ കാര്യങ്ങൾ വൈറലാകുകയാണ്. സിബിഐ 5 ന്റെ ക്ലൈമാക്സ് മലയാള സിനിമയുടെ ഭാവി ത്രില്ലർ ചിത്രങ്ങളെ തന്നെ പുനർനിർവചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നുവർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം . തീർച്ചയായും ഇതൊരു വേറിട്ട അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും അദ്ദേഹം പറഞ്ഞു.

പുറത്തിറങ്ങാൻ പോകുന്ന സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

സിനിമക്ക് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണ് സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

shortlink

Post Your Comments


Back to top button