CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിനെ എനിക്ക് ലഭിക്കാതിരുന്നത് വലിയ നഷ്ടം: പ്ലാന്‍ ചെയ്ത സിനിമയെക്കുറിച്ച് കെജി ജോര്‍ജ്ജ്

ഇന്നും ഓര്‍ക്കുമ്പോള്‍ വലിയ നഷ്ടം തന്നെയാണത്!

മലയാളത്തില്‍ നിരവധി ഹിറ്റ് ക്ലാസിക് സിനിമകള്‍ ചെയ്ത കെജി ജോര്‍ജ്ജ് മലയാള സിനിമയിലെ നിരവധി അഭിനയ പ്രതിഭകളെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ താരം മോഹന്‍ലാലും കെജി ജോര്‍ജ്ജുമായി ഒരു സിനിമ സംഭവിക്കാത്തത് ഇന്നും പ്രേക്ഷകര്‍ക്ക് വലിയ ഒരു അത്ഭുതമാണ്. ഇത്രയും ലെജന്‍ഡായ ഒരു സംവിധായകനൊപ്പം മോഹന്‍ലാല്‍ എന്ന ആക്ടര്‍ക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത് മോഹന്‍ലാല്‍ എന്ന നടന്‍ വലിയ നഷ്ടമായി എവിടെയും ഓര്‍ക്കുമ്പോള്‍ തനിക്കും മോഹന്‍ലാലിനെ പോലെ ഒരു നടനെ തന്റെ സിനിമയില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയത് വലിയ നഷ്ടമായി കാണുകയാണ് കെജി ജോര്‍ജ്ജ്!. എന്ത് കൊണ്ട് മോഹന്‍ലാലുമായി സിനിമ ചെയ്തില്ല? എന്നതിന് മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലഘുരൂപത്തില്‍ മറുപടി നല്‍കുകയാണ് മലയാളത്തിന്റെ ഇന്‍വസ്റ്റിഗേഷന്‍ ക്രാഫ്റ്റ്മാന്‍ കെജി ജോര്‍ജ്ജ്.

കെജി ജോര്‍ജ്ജിന്റെ വാക്കുകള്‍

“മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല.അത് വലിയ നഷ്ടമായിപ്പോയി. മോഹന്‍ലാല്‍ ഒര്‍ജിനല്‍ ആക്ടര്‍ ആണ്. ഒരു സിനിമ പ്ലാന്‍ ചെയ്തതാണ് അത് നടന്നില്ല. ഇന്നും ഓര്‍ക്കുമ്പോള്‍ വലിയ നഷ്ടം തന്നെയാണത്”. കെജി ജോര്‍ജ്ജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button