CinemaGeneralLatest NewsNEWS

സുശാന്ത് സിംങ് രജ്പുതിനെയും വിടാതെ തമിഴ് റോക്കേഴ്സ്; പുത്തൻ ചിത്രം ദിൽ ബേച്ചാരയും ചോർത്തി

. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നടത്തിയത്

അന്തരിച്ച പ്രശസ്ത നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽബേച്ചാരെയും ചോർത്തി തമിഴ് റോക്കേഴ്സ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാമായിരുന്നിട്ടു പോലും ഓൺലൈനിലൂടെ ഇവർ ചിത്രം ചോർത്തിയിരിക്കുകയാണ്. ചോർത്തിയ വേർഷന്‍ എച്ച് ഡി ക്വാളിറ്റിയിലുള്ളതാണെന്നും റിപ്പോർട്ട് പുറത്ത്.

പ്രശസ്ത എഴുത്തുകാരൻ ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര. സഞ്ജന സാങ്ഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നടത്തിയത്.

എന്നാൽ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഒന്നാമതായിരിക്കുകയാണ് ദില്‍ ബേച്ചാര. സെയ്ഫ് അലിഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button