CinemaGeneralLatest NewsMollywoodNEWS

”വിജയിച്ചവരും പൊരുതിതോറ്റവരും ആയ കാൻസർ രോഗികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ സമർപ്പിക്കുന്നു; സോഷ്യൽ മീഡിയ കീഴടക്കി ‘നിഹാരം’

ഈ അടുത്തൊന്നും ഇതുപോലെ മനോഹരമായ ഒരു സോങ് കണ്ടിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ

ഒരിക്കലും ക്യാന്‍സറില്‍ നിന്നും മോചനമില്ലെന്ന് കരുതുന്നവര്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ രോഗത്തെ പുഞ്ചിരിയോടെ കീഴടക്കി അതിജീവിക്കുന്നവരുമുണ്ട്. ക്യാന്‍സര്‍ രോഗികളുടെ പോരാട്ടവീര്യത്തെ പ്രമേയമാക്കി ഒരുക്കിയ ‘നിഹാരം’ മ്യൂസിക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറുകയാണ്.

സം​ഗീത സംവിധായകനും ഗായകനുമായ അല്‍ഫോന്‍സ് ജോസഫും ആവനി മല്‍ഹാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അശ്വിന്‍ കൃഷ്ണയുടെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളുടെ പറുദീസയായ മണാലിയില്‍ ചിത്രീകരിച്ച വീഡിയോ പ്രണയത്തെയും അതിജീവനത്തെയും കോര്‍ത്തിണക്കിയാണ് ഒരുക്കിയത്.

കൂടാതെ ആനന്ദ് ജോര്‍ജ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയില്‍ ആനന്ദും ജെസ്‌നി അന്ന ജോയ്‌യുമാണ് വേഷമിട്ടിരിക്കുന്നത്. എമില്‍ ജോസ് ആണ് നിര്‍മ്മാണം. സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും അന്‍സര്‍ മജീദ് എഡിറ്റിംഗും നിർവഹിച്ചു. വിജയിച്ചവരും പൊരുതിതോറ്റവരും ആയ കാന്‍സര്‍ രോഗികളുടെ പോരാട്ടവീര്യത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു..” എന്നാണ് ആനന്ദ് ജോര്‍ജ് വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ അടുത്തൊന്നും ഇതുപോലെ മനോഹരമായ ഒരു സോങ് കണ്ടിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായങ്ങള്‍.

shortlink

Post Your Comments


Back to top button