GeneralLatest NewsMollywood

നടന്റെ ശബ്ദം പുറത്ത് വിട്ടത് താനല്ല; മറുപടിയുമായി ഗായത്രി

ഒരു കുടുംബം ആയിട്ടൊക്കെ ജീവിക്കുമ്ബോ ഇങ്ങനെ പോകാതിരിക്കുന്നതാണ് നല്ലതെന്നും എത്ര പേര് കുക്കറി ഷോ ചെയ്യുന്നു

മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേരില്‍ (ബിഎ,എല്‍എല്‍ബി) ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഗെറ്റ്‌ റോസ്റ്റ് വിത്ത് ഗായത്രി’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഗായത്രിയും നടനും നടത്തിയ ഒരു ഫോണ്‍ സംഭാഷണമാണ് ഇത്തരം ട്രോളുകള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിനു മറുപടി എന്നോണം നടന്‍ അക്കാദമിക് ആയി താന്‍ ക്വാളിഫിക്കേഷന്‍ ഉള്ള ആളാണ്, ബിഎ പാസായിട്ട് എല്‍എല്‍ബി ചെയ്തുവെന്നും പാഷന്‍ കാരണം മിമിക്രിയില്‍ വന്നതാണെന്നും ഗായത്രിയോട് പറഞ്ഞു.

”ഇത്തരം റോസ്റ്റിങ് വീഡിയോ ചെയ്യുന്നതിന് മുന്‍പ് അത്യാവശ്യം കുറച്ച്‌ വായനയെങ്കിലും വേണം. ഗായത്രിയോട് അദ്ദേഹം ഇംഗ്ലീഷില്‍ ജോക്‌സ് കണ്ടിട്ടുണ്ടോ കോമഡി സെല്‍ട്രല്‍ എന്ന് പറഞ്ഞ ചാനല്‍ ഉണ്ട് അതില്‍ സെക്‌സ് ജോകസ് ആണ് വരുന്നത്. വായനയുണ്ടെങ്കില്‍ വിവരം ഉണ്ടെങ്കില്‍ അത് കണ്ടുപടിക്ക് അല്ലാതെ ഈ പൊട്ടക്കുളത്തില്‍ കിടന്നിട്ട് വിളമ്ബല്ലേ.വീട്ടില്‍ ഫാമിലി ഉള്ളതല്ലേ, ഒരു കുടുംബം ആയിട്ടൊക്കെ ജീവിക്കുമ്ബോ ഇങ്ങനെ പോകാതിരിക്കുന്നതാണ് നല്ലതെന്നും എത്ര പേര് കുക്കറി ഷോ ചെയ്യുന്നു വായന ഇല്ലെങ്കില്‍ കുറച്ച്‌ പുസ്തകങ്ങള്‍ വായിക്ക്. എന്താണ് ഹ്യൂമര്‍, ഇന്റര്‍നാഷണല്‍ ജോക്‌സ് വായിക്കാനും” ആ ഫോണ്‍ സംഭാഷണത്തില്‍ താരം പറയുന്നു.

എന്നാല്‍ ഈ ഓഡിയോ എങ്ങനെ ട്രോളന്മാരുടെ കയ്യില്‍ എത്തിപ്പെട്ടു എന്നതിനുള്ള മറുപടി പറയുകയാണ് ഗായത്രി ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ… ”ആ മോക്ക് വീഡിയോ ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം ആ നടന്റെ പ്രൈവസിയെ മാനിക്കുക എന്നുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അയാളുടെ പേര് പറഞ്ഞിട്ടില്ല. അയാളുടെ ഓഡിയോ പോലും എഡിറ്റ് ചെയ്ത് ശബ്ദം മാറ്റിയാണ് ഞാന്‍ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തത്. പക്ഷെ സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ നടന്റെ ഓഡിയോ ക്ലിപ്പ് ലീക്ക്ഡ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് കണ്ടപ്പോള്‍ ഞാനുമൊന്ന് ഞെട്ടി. കാരണം എന്റെ ഫോണില്‍ മാത്രമുള്ള ഓഡിയോയാണത്. ഞാന്‍ അത് കേട്ട് നോക്കിയപ്പോള്‍ എനിക്ക് മനസിലായത് ഒറിജിനല്‍ ഓഡിയോ ലോങ്ങാണ്. അത് മുഴുവന്‍ കേട്ടാലേ ആള്‍ ആരാണെന്ന് മനസിലാവുകയുള്ളു. അതുകൊണ്ട് ഞാന്‍ 54 സെക്കന്‍ഡായി അത് കട്ട് ചെയ്താണ് എന്റെ വീഡിയോയില്‍ ഉപയോഗിച്ചത്. ചില മിടുക്കന്മാര്‍ എന്റെ വീഡിയോയില്‍ നിന്നും ആ 54 സെക്കന്‍ഡ് കട്ട് ചെയ്ത് ഏതോ സൗണ്ട് എഡിറ്ററില്‍ ഇട്ട് ആ സൗണ്ട് പഴയപോലെ ആക്കിയാണ് ലീക്കഡ് ഓഡിയോ എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്.”

കടപ്പാട്: ഏഷ്യാവില്ല

shortlink

Related Articles

Post Your Comments


Back to top button