GeneralKollywoodLatest News

ബലാത്സംഗ ഭീഷണി; പേരും ഫോണ്‍ നമ്പരും പങ്കുവെച്ച്‌ നടി ഖുശ്ബു

ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു

മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് ഖുശ്ബു. തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോണ്‍ നമ്ബറും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബുവിന്റെ പോസ്റ്റ്‌.

“ഈ നമ്ബറില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ നേരിടുകയാണ്. സഞ്ജയ് ശര്‍മ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഈ കോള്‍ വരുന്നത്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്ന് ഖുശ്ബു ഒരു ട്വീറ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button