GeneralLatest NewsMollywood

മാര്‍ച്ച്‌ 26ന് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്, അതേസമയം സന്തോഷവുമുണ്ട്!!

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച്‌ 26 ന് തീരുമാനിച്ചത് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് നീട്ടിയതില്‍ ദു:ഖമുണ്ടെന്നും അതേസമയം സന്തോഷവും ഉണ്ടെന്നാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ റോയ് സിജെയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്ബാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക’ റോയ് സി ജെ കുറിച്ചു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മഞ്ജുവാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button