CinemaGeneralLatest NewsNEWS

പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ; സഹായി ആയിരുന്ന ഒരാൾ കൂടി സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ലാൽ ജോസ്

‘ഫ്‌ളഷ്’ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ലാല്‍ ജോസ് ആശംസകള്‍ നേർന്നത്

ഇത്രയും നാളും സംവിധാന സഹായി ആയിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധാനത്തിലേക്ക് തിരിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആയിഷ സുല്‍ത്താന ഒരുക്കുന്ന പുതിയ ചിത്രം ‘ഫ്‌ളഷ്’ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ലാല്‍ ജോസ് ആശംസകള്‍ നേർന്നത്.

അങ്ങനെ ”എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ആയിഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്‌ലഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു. കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും.” എന്നും ലാൽ പറഞ്ഞു.

കൂടാതെ ”പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍. ആയിഷയുടെ സംരഭത്തില്‍ ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. എവര്‍ക്കും ആശംസകള്‍” എന്നാണ് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതിന് മുൻപ് ലാല്‍ ജോസിന്റെ നിരവധി സിനിമകളില്‍ ആയിഷ സുല്‍ത്താന സംവിധാന സഹായി ആയിരുന്നു. ആര്‍ജെ, വിജെ, മോഡലിങ് എന്നീ രംഗങ്ങളിലും ആയിഷ പ്രവര്‍ത്തിച്ചിരുന്നു. കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ഗീതു മോഹന്‍ദാസിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ആയിഷ ശ്രദ്ധേയ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button