GeneralLatest NewsMollywood

സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചത് ; സൂപ്പര്‍സ്റ്റാറിനെതിരെ പാർവതി തിരുവോത്ത്

ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും.

സത്യം പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്ന് നടി പാർവതി തിരുവോത്ത്. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി താന്‍ ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്നും താരം മലയാള മനോരമ വാര്‍ഷികപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി പറയുന്നു.

”ഒരു നടിയെ മാത്രമേ എക്‌സെന്‍ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്ബോള്‍ അത് എക്‌സെന്‍ട്രിക്കായി, വട്ടായി. ആണ്‍ ഇത് പറയുമ്ബോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിമാണ്. വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങള്‍ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്ബോഴും ആവശ്യങ്ങള്‍ തുറന്ന് പറയുമ്ബോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇന്‍ഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ്.” പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button