CinemaGeneralMollywoodNEWS

അതിന്‍റെ ലൊക്കേഷനില്‍ നിന്നും തിലകന്‍ ചേട്ടനെ അവര്‍ വിട്ടു നല്‍കിയില്ല, ഒടുവില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു: സിബി മലയില്‍ വെളിപ്പെടുത്തുന്നു

തിലകന്‍ ചേട്ടന്‍ 22 കിലോമീറ്റര്‍ അപ്പുറത്താണ്

ഓരോ സിനിമകളും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു കാണുന്നതില്‍ പ്രേക്ഷകര്‍ എപ്പോഴും വലിയ താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ ചില സിനിമകള്‍ ഒന്നിലേറെ തവണ കാണാനുള്ള മനകരുത്ത് പ്രേക്ഷകര്‍ക്ക് ലഭിക്കാറില്ല.അത്തരത്തില്‍ ഒരു ചിത്രമാണ് സിബി മലയില്‍- മോഹന്‍ലാല്‍- ലോഹിതദാസ് ടീമിന്റെ കിരീടം. അതിവൈകരികമായി പ്രേക്ഷക മനസ്സില്‍ തറയ്ക്കപ്പെട്ട സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിക്കുമ്പോള്‍ തിലകന്‍ എന്ന നടന്‍ അവിടേക്ക് വൈകി വന്ന അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

‘കിരീടത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍ അവിടെ വന്നിട്ടില്ല. ആ സംഘട്ടനത്തിന്റെ അവസനം തിലകന്‍ ചേട്ടന് സീനുള്ളതാണ്, രാവിലെ മുതല്‍ കീരിക്കാടന്‍ ജോസും, ലാലുമായുള്ള ഫൈറ്റ് എടുത്തു കഴിഞ്ഞു. ഒരു മൂന്ന്‍ മണിയായപ്പോള്‍ ഞാന്‍ നിര്‍മ്മതാവിനോട് പറഞ്ഞു. നാല് മണിയാകുമ്പോള്‍ എങ്കിലും തിലകന്‍ ചേട്ടനെ കിട്ടണമെന്ന്. തിരുവനന്തപുരം ആര്യനാട് ആണ് സിനിമ ചിത്രീകരിക്കുന്നത്. തിലകന്‍ ചേട്ടന്‍ 22 കിലോമീറ്റര്‍ അപ്പുറത്താണ്. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. ഞാന്‍ കിരീടം ഉണ്ണിയോട് പറഞ്ഞു വണ്ടിയുമായി തിലകന്‍ ചേട്ടന്‍ നില്‍ക്കുന്നിടത്ത് കിടന്നോളൂ, പുള്ളി വണ്ടിയുമായി തിലകന്‍ ചേട്ടനെ വെയിറ്റ് ചെയ്യുകയാണ്. പക്ഷേ അവിടെ നിര്‍മ്മാതാവ് തിലകന്‍ ചേട്ടനെ വിട്ടു തരുന്നില്ല. ഇവിടെ വര്‍ക്ക് തീരാനുണ്ട് എന്നൊക്കെ പറഞ്ഞു അവിടെ പിടിച്ചു നിര്‍ത്തി. അവസാനം തിലകന്‍ ചേട്ടന്‍ പറഞ്ഞു ‘ഇനിയും നിങ്ങള്‍ എന്നെ വിട്ടില്ലെങ്കില്‍ ഞാന്‍ പോകുമെന്ന്’. അങ്ങനെ തിലകന്‍ ചേട്ടന്‍ അവിടുത്തെ എതിര്‍പ്പ് അവഗണിച്ച് ഞങ്ങളുടെ സിനിമയില്‍ കൃത്യ സമയത്ത് വന്നു സഹകരിച്ചു. സിബി മലയില്‍ പറയുന്നു. .

shortlink

Related Articles

Post Your Comments


Back to top button