GeneralLatest NewsMollywood

ഓണക്കാല സ്മരണകളുമായി കാവാലം ചുണ്ടൻ

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആൽബം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വലിയ ജനപ്രീതി നേടിക്കഴിഞ്ഞു

ഓണക്കാല സ്മരണകളും,വള്ളംകളിയുടെ നല്ല ഓർമ്മകളുമായി കാവാലം ചുണ്ടൻ സംഗീത ആൽബം മലയാളികളുടെ മനസ് കീഴടക്കുന്നു . കുട്ടനാട്ടുകാരുടെ സ്വപ്നവും പ്രതീക്ഷയുമായ കാവാലം ചുണ്ടൻ വള്ളത്തെ കുറിച്ചും, കാവാലം പുത്തൻ ചുണ്ടൻ വള്ളം നെഹ്യു ട്രോഫി നേടുന്നതുമാണ്‌ ആൽബം അവതരിപ്പിക്കുന്നത്. കാവാലം ചുണ്ടൻ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിൻ്റെ ആശയവും, സംവിധാനവും ,പ്രമുഖ സിനിമാ പി.ആർ.ഒ ആയ അയ്മനം സാജന്റെതാണ്.

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആൽബം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വലിയ ജനപ്രീതി നേടിക്കഴിഞ്ഞു.പ്രമുഖ കവി ശ്രീകുമാരൻ തമ്പിയുടെ കുടുംബത്തിൽ നിന്നുള്ള, ജി.ഹരികൃഷ്ണൻ തമ്പിയാണ് ആൽബത്തിൻ്റെ രചന നിർവ്വഹിച്ചത്.ഗംഗൻ കരിവെള്ളൂർ സംഗീത സംവിധാനം നിർവ്വഹിച്ചു. മുബൈ മലയാളികളുടെ ഇഷ്ട ഗായകരായ രവി നാരായണൽ, ശോഭ പ്രേം മേനോൻ എന്നിവരാണ് ആലാപനം നിർവ്വഹിച്ചത്.

1940-ൽ കാവാലം തൊമ്മച്ചൻ കൊച്ചുപുരയ്ക്കൽ, കൈനകരി അറയ്ക്കൽ കുടുംബത്തിൽ നിന്ന് ഏറ്റെടുത്ത,കാവാലം ചുണ്ടൻവള്ളം, 1954-ൽ നെഹ്രു സമ്മാനിച്ച വെള്ളികപ്പ് ആദ്യമായി നേടി. തുടർന്ന് 1956,58, 60,62- കാലങ്ങളിലും നെഹ്രുട്രോഫി നേടി ചരിത്രം കുറിച്ചു.ഇന്ദിരാഗാന്ധി ട്രോഫി, രാജപ്രമുഖൻ ട്രോഫി, രാജീവ് ഗാന്ധി ട്രോഫി തുടങ്ങിയ കേരളത്തിലെ മികച്ച ട്രോഫികൾ പല തവണ കരസ്ഥമാക്കിയ ,കാവാലം ചുണ്ടൻ, ഇപ്പോൾ ക്ഷയിച്ച അവസ്ഥയിലാണ്. വീണ്ടും കാവാലം പുത്തൻ ചുണ്ടൻ നെഹ്രുട്രോഫി നെടുക എന്നത്, കുട്ടനാട്ടുകാരുടെ മുഴുവൻ സ്വപ്നമാണ്. ഈ ആശയമാണ്, കാവാലം ചുണ്ടൻ എന്ന ആൽബത്തിലൂടെ അവതരിപ്പിക്കുന്നത്. കാവാലം പുത്തൻ ചുണ്ടൻ വീണ്ടും നെഹ്രുട്രോഫി നേടി, കുട്ടനാട്ടുകരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന രംഗങ്ങൾ, എല്ലാ വള്ളംകളി പ്രേമികളെയും ആകർഷിക്കും. മികച്ച ഗാനവും, അവതരണവുമായി കാവാലം ചുണ്ടൻ പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു.

കാവാലം ചുണ്ടൻ്റെ ഒന്നാം അമരക്കാരനായിരുന്ന കാവാലം പത്രോസ് ആൽബത്തിലും ഒന്നാം അമരക്കാരനായി എത്തുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. പ്രമുഖ തമിഴ്, മലയാളം സിനിമയിലെ പ്രമുഖ നടിയായ സാവന്തികയാണ് നായികയായി എത്തുന്നത് .പ്രമുഖ നടൻ സുമേഷ് തച്ചനാടൻ നായകനായും എത്തുന്നു.സുനിൽ കാഞ്ഞിരപ്പള്ളി, രവി നാരായണൻ, റിയ,ജയിംസ് കിടങ്ങറ, ആത്മിക് ബി.നായർ, ബാലാജി പറവൂർ, പ്രകാശ് ചെങ്ങന്നൂർ,ജയകൃഷ്ണൻ ആറന്മുള, റെനീഷ്, പ്രകാശ് ആലപ്പുഴ,അനിൽ ബോസ്, പ്രഭ ബാബു, സാബു കോയിപ്പള്ളി, അംബിക ദേവി, സൂര്യദാസ് എന്നിവർ അഭിനയിക്കുന്നു.

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാവാലം ചുണ്ടൻ്റെ ആശയവും, സംവിധാനവും അയ്മനം സാജൻ നിർവ്വഹിക്കുന്നു. ഗാനരചന – ജി.ഹരികൃഷ്ണൻ തമ്പി ,സംഗീതം -ഗംഗൻ കരിവെള്ളൂർ, ആലാപനം -രവി നാരായണൻ, ശോഭ പ്രേം മേനോൻ ,ക്യാമറ – സന്ദീപ് മാറാടി, ബിനോജ് മാറാടി, എഡിറ്റിംഗ് – ഓസ് വോ ഫിലിം ഫാക്ടറി ആലപ്പുഴ, ഓർക്കസ്ട്ര -ജിനോഷ് ആൻ്റണി,കല – വിമൽ കലാനികേതൻ, അസോസിയേറ്റ് ഡയറക്ടർ – ജയരാജ് പണിക്കർ ,മേക്കപ്പ് – രാജു കോട്ടയം, കോറിയോഗ്രാഫി – പറങ്കോട് വാസുദേവൻ, പ്രൊഡക്ഷൻ കൺട്രോളർ- ജയിംസ് കിടങ്ങറ.

shortlink

Post Your Comments


Back to top button