BollywoodGeneralLatest News

ചലച്ചിത്രലോക മാഫിയയിലെ ‘മുഖ്യ കു‌റ്റവാളി’; പ്രമുഖ താരത്തിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കങ്കണ

പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്‌താണ് കങ്കണ ആരോപണം ഉന്നയിക്കുന്നത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണത്തിനു പിന്നാലെ സിനിമാമേഖലയിലെ സ്വജനക്ഷപാതത്തെ കുറിച്ചും താരങ്ങളുടെ മക്കളല്ലാത്തവര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ചും പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹറിനെതിരെ വീണ്ടും ആരോപണവുമായി നടി കങ്കണ.

ബോളിവുഡ് ചലച്ചിത്രലോക മാഫിയയിലെ ‘മുഖ്യ കു‌റ്റവാളി’ കരണ്‍ ജോഹറാണെന്നു കങ്കണ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്‌താണ് കങ്കണ ആരോപണം ഉന്നയിക്കുന്നത്. ‘സിനിമാ മാഫിയയിലെ മുഖ്യ കു‌റ്റവാളി കരണ്‍ ജോഹാര്‍. നിരവധി പേരുടെ ജീവിതവും കരിയറും നശിപ്പിച്ച ശേഷവും ഇയാള്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യാശയ്‌ക്ക് വകയുണ്ടോ’ കങ്കണ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button