BollywoodGeneralLatest News

‘നിങ്ങള്‍ എന്‍റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു, അടുത്തത് എന്‍റെ മകളാവും, കുടുംബത്തെ തകര്‍ത്തതിന് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ഇന്ത്യ, ജയ് ഹിന്ദ്’; നടി റിയയുടെ അച്ഛന്‍ റിട്ട. ലഫ. കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്ദ്രജിത് ചക്രവര്‍ത്തിയേയും ചോദ്യം ചെയ്തിരുന്നു.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിനു പിന്നാലെ മയക്കു മരുന്നു കേസില്‍ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചകര്‍വത്തിയുടെ സഹോദരന്‍ അറസ്റ്റില്‍ ആയിരിക്കുകയാണ്. റിയക്കും കുടുംബാംഗങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ റിയയുടെ അച്ഛന്‍ മുന്‍ ലെഫ്. കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഒരു ഇടത്തരം കുടുംബം തകര്‍ത്തതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങള്‍ എന്‍റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്‍റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങള്‍ ഇത്തരത്തില്‍ തകര്‍ത്തുകളഞ്ഞത്.അഭിനന്ദനങ്ങള്‍ ഇന്ത്യ. നീതി ലഭിക്കണം എന്ന പേരില്‍ ഈ പ്രവൃത്തികളെയൊക്കെ ന്യായീകരിക്കാം, ജയ് ഹിന്ദ്’ എന്നാണ് ഇന്ദ്രജിത് ചക്രവര്‍ത്തിയുടെ പ്രതികരണം.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്ദ്രജിത് ചക്രവര്‍ത്തിയേയും ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button