BollywoodGeneralLatest News

ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍, റിയ അറസ്റ്റ് വരിക്കാന്‍ തയ്യാര്‍

പ്രണയത്തിന്റെ പരണിതഫലം അവര്‍ നേരിടും. നിരപരാധി ആയതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിനായി ഒരു കോടതിയേയും സമീപിച്ചിട്ടില്ല

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയയ്ക്കെതിരെ ആരോപണവുമായി സുശാന്തിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ കേസില്‍ റിയയ്ക്ക് നേരെ നടക്കുന്നത് വേട്ടയാടല്‍ ആണെന്നും സംഭവത്തില്‍ റിയ ചക്രബര്‍ത്തി നിരപരാധിയാണെന്നും നടിയുടെ അഭിഭാഷകന്‍. ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ റിയ തയ്യാറാണെന്നും അഭിഭാഷകന്‍ സതീഷ് മനീഷിഡേ പറഞ്ഞു.

‘ റിയ അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്, കാരണം ഇതൊരു വേട്ടയാടല്‍ ആണ്. ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ പ്രണയത്തിന്റെ പരണിതഫലം അവര്‍ നേരിടും. നിരപരാധി ആയതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിനായി ഒരു കോടതിയേയും സമീപിച്ചിട്ടില്ല’, സതീഷ് പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലഹരിമരുന്ന് കേസില്‍ റിയയെ ചോദ്യം ചെയ്യുകയാണ്. ഈ കേസില്‍ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും സഹായി ദീപേഷ് സാവന്തും അറസ്റ്റിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button