GeneralLatest News

നടി സഞ്ജന ഗല്‍റാണി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മലയാളത്തിന്റെ പ്രിയതാരമായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് താരം

  ബെംഗംളൂരു ലഹരിമരുന്ന് കേസില്‍ പ്രശസ്ത ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയെ കസ്റ്റഡിയിലെടുത്തു. മലയാളത്തിന്റെ പ്രിയതാരമായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് താരം. രാവിലെ സഞ്ജനയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

കന്നഡ ചലച്ചിത്ര താരങ്ങള്‍ ഉൾപ്പെട്ട ബെംഗളൂരു ലഹരിമരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി ഇവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button