ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്തരായ ഗായകരില്‍ നിന്ന് എസ്പിബി എന്ന അനുഗ്രഹീത ഗായകന് വേറിട്ട് നില്‍ക്കുന്നതിന്റെ കാരണം പറഞ്ഞു സൂപ്പര്‍ താരം രജനീകാന്ത്. സിനിമാ ലോകത്തെ മറ്റൊരു ഗായകര്‍ക്കും ഇല്ലാത്ത പ്രത്യേകതയാണ് അതെന്നും എസ്പിബിയെ സ്മരിച്ചു കൊണ്ട് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ രജനീകാന്ത് പങ്കുവയ്ക്കുന്നു.
‘അവസാന നിമിഷം വരെ ജീവന് വേണ്ടി പോരാടി പ്രിയപ്പെട്ട എസ്പിബി നമ്മെ വിട്ടു പിരിഞ്ഞു പോയി. അദ്ദേഹത്തിന്റെ വേര്‍പാട് ദുഃഖം നിറഞ്ഞതും അപ്രതീക്ഷിതവുമാണ്. എസ്പിബി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചത് മാസ്മരികമായ തന്റെ ശബ്ദത്തോടൊപ്പം എല്ലാവരെയും വലിപ്പചെറുപ്പമില്ലാതെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനുമുള്ള മനസ്സ് കൊണ്ട് കൂടിയാണ്. ഇന്ത്യന്‍ സിനിമാ ലോകത്തില്‍ മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ടിഎം സൗന്ദര് രാജന്, തുടങ്ങിയ മികച്ച ഗായകരുണ്ട്. അവര്‍ക്കും ഒന്നും ഇല്ലാത്ത ഒരു പ്രത്യേകത എസിപിബിക്കുണ്ട്. അവരെല്ലാം തങ്ങളുടെ ഭാഷയില്‍ മാത്രമാണ് ഗാനങ്ങള്‍ ആലപിച്ചത് പക്ഷേ എസ്പിബി സാര്‍ എല്ലാ ഭാഷയിലും പാടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ എല്ലാ ഭാഗത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. പ്രത്യേകിച്ച് തെന്നിന്ത്യയില്‍. അദ്ദേഹത്തിന്റെ ശബ്ദ മാധുര്യം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിലനില്ക്കും’. എസ്പിബിയെ സ്മരിച്ചു കൊണ്ട് രജനികാന്ത് പറയുന്നു.
Post Your Comments