BollywoodGeneralLatest NewsNEWS

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ശാരീരിക ബന്ധം; മരുന്നുകള്‍ നല്‍കി ഗര്‍ഭം അലസിപ്പിച്ചു; യുവതിയുടെ പരാതിയിൽ നടനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

മഹാക്ഷയോട് യുവതി വിവാഹത്തെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

2015 മുതല്‍ 2018 വരെ യുവതിയുമായി മഹാക്ഷയ് ചക്രവര്‍ത്തിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്ലാറ്റില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ യുവതി അവിടെ വച്ച്‌ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും താന്‍ ഗര്‍ഭിണി ആയപ്പോള്‍ മരുന്നുകള്‍ നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

read also:വിവാഹത്തിൽ നിന്നു പിന്മാറാൻ ലക്ഷ്മി നിർബന്ധിച്ചു; മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ

മഹാക്ഷയോട് യുവതി വിവാഹത്തെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്നു പറഞ്ഞ യുവതി പിന്നീട് മഹാക്ഷയ് യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. തുടര്‍ന്ന് മഹാക്ഷയ് ക്കും യോഗിതക്കുമെതിരെ 2018 ജൂണില്‍ ബീഗംപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആ വര്‍ഷം തന്നെ യുവതി സഹോദരനോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു.

read also:ആ മൂന്നു സ്ത്രീകളെ മാത്രമായി നിങ്ങൾക്കറസ്റ്റു ചെയ്ത് ജയിലിലിടാൻ കഴിയില്ല, സുഗതകുമാരിയമ്മയ്ക്കോ വേറേതെങ്കിലും ആത്തോലമ്മച്ചിമാർക്ക് വേണ്ടിയോ തല്ലാൻ പോയതിനോട് യോജിപ്പില്ലെങ്കിലും ഒപ്പമുണ്ടാകും !! ഭാഗ്യലക്ഷ്മിക്ക് കട്ട സപ്പോർട്ട്

ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ മഹാക്ഷെയ്ക്കും അമ്മയ്ക്കും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് പരാതി നല്‍കാന്‍ ഡല്‍ഹി കോടതി മാര്‍ച്ചില്‍ യുവതിയോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button