GeneralLatest NewsMollywood

ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടർ എൻജീനിറിംഗ് പാസായി, പൃഥ്വി ബാച്ചിലേർസ് കോഴ്സ് ചെയ്യാൻ ഇന്റർവ്യൂവിന് രണ്ടാം റാങ്ക് നേടി; മല്ലികസുകുമാരന്‍ പറയുന്നു

മക്കൾ നന്നായി പഠിക്കണം, നന്നായി ലോകം അറിഞ്ഞു വളരണമെന്ന് സുകുവേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് മല്ലികസുകുമാരന്റെത്. നടന്‍ സുകുമാരന്റെ പാതയിലൂടെ സിനിമയിലേയ്ക്ക് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തി. ഇപ്പോഴിതാ പൃഥ്വിരാജിനെ സിനിമാപ്രവേശന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മല്ലിക സുകുമാരൻ. ”സുകുമാരേട്ടന്റെ അപ്രതീക്ഷിത മരണത്തിൽ നിന്ന് ഒരു ആറു മാസം കൊണ്ട് കരകയറിയത് സുകുമാരേട്ടന്റെ വാക്കുകൾ ഓർത്തിട്ട് തന്നെയായിരുന്നു. മക്കൾ നന്നായി പഠിക്കണം, നന്നായി ലോകം അറിഞ്ഞു വളരണമെന്ന് സുകുവേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു.” താരം പറയുന്നു.

” ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടർ എൻജീനിറിംഗ് പാസായി. അപ്പോഴാണ് പൃഥ്വി ആസ്ട്രേലിയയിൽ ബാച്ചിലേർസ് കോഴ്സ് ചെയ്യാൻ ഐഡിപി വഴി ട്രൈ ചെയ്യാം എന്ന് പറയുന്നത്. ഇന്റർവ്യൂവിന് രണ്ടാം റാങ്ക് നേടി, ആസ്ട്രേലിയയിൽ പൃഥ്വി പഠനം ആരംഭിച്ചു. നാട്ടിൽ രണ്ട് മാസം വന്നപ്പോഴാണ് നന്ദനത്തിൽ അവസരം കിട്ടുന്നത്. അതിന് ശേഷം പോകാൻ കഴിയാത്തത് പോലെ ഒന്നിന് പിറകേ ഒന്നായി അവസരങ്ങൾ വന്ന് കൊണ്ടിരുന്നു. അങ്ങനെ ഞാൻ അന്വേഷിച്ചപ്പോൾ 35 വയസിനുള്ളിൽ ആ കോഴ്സ് ചെയ്യാൻ സാധിക്കുമെന്ന് അറിഞ്ഞു. അപ്പോൾ പൃഥ്വിയോട് രണ്ട് വർഷം സിനിമയിൽ നോക്കാം എന്നിട്ട് പറ്റുന്നില്ലെങ്കിൽ കോഴ്സ് ചെയ്യാം എന്ന് തീരുമാനിച്ചു. ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണയും അവന്റെ അച്ഛന്റെ അനുഗ്രഹവും കൊണ്ട് അവൻ വിജയിച്ചു.” മല്ലിക പറയുന്നു

shortlink

Related Articles

Post Your Comments


Back to top button