CinemaGeneralMollywoodNEWS

ആ സിനിമയിലെ മോഹന്‍ലാലിന്‍റെ അഭിനയം കണ്ടതോടെ സത്യന്‍ അന്തിക്കാടിന്‍റെ പിണക്കം അവിടെ അവസാനിച്ചു

അങ്ങനെ 'മഴവില്‍ക്കാവടി', 'തലയണമന്ത്രം' പോലെയുള്ള മോഹന്‍ലാല്‍ ഇല്ലാത്ത സത്യന്‍ അന്തിക്കാട് സിനിമകള്‍ പിറവി കൊണ്ടു

മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് സിനിമകള്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി പ്രഥമ നിരയില്‍ എന്നും ഇടം പിടിക്കുമ്പോള്‍ ആ കൂട്ടുകെട്ട് ഒരു കാലത്ത് അകന്നു നിന്നത് മൂലം നമുക്ക് നഷ്ടമായി പോയത് ഇനി ഒരിക്കലും തിരിച്ചു ലഭിക്കാത്ത നല്ല എത്രയോ നല്ല സിനിമകളാവും. മോഹന്‍ലാല്‍ എന്ന നായക നടന്‍ തന്റെ സിനിമകളുടെ മാത്രമാണ് എന്ന സത്യന്‍ അന്തിക്കാടിന്റെ സ്വാര്‍ത്ഥമായ തോന്നലാണ് അവരെ തമ്മില്‍ അകറ്റി നിര്‍ത്തിയതിന്റെ പ്രധാന കാരണം. മോഹന്‍ലാല്‍ സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്ക് കയറിയതും, സത്യന്‍ അന്തിക്കാടിന് ലാലിന്‍റെ ഡേറ്റ് ലഭിക്കാന്‍ പ്രയാസമായി വന്നതാണ്.

ഇതോടെ സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെ മാറ്റി നിര്‍ത്തിയുള്ള കഥകള്‍ ആലോചിക്കാന്‍ തുടങ്ങി. അങ്ങനെ ‘മഴവില്‍ക്കാവടി’, ‘തലയണമന്ത്രം’ പോലെയുള്ള മോഹന്‍ലാല്‍ ഇല്ലാത്ത സത്യന്‍ അന്തിക്കാട് സിനിമകള്‍ പിറവി കൊണ്ടു. ഈ ചിത്രങ്ങളൊക്കെ ഹിറ്റായതോടെ സത്യന്‍ അന്തിക്കാട് പിന്നീട് മോഹന്‍ലാലിന്‍റെ ഡേറ്റ് അന്വേഷിച്ചു പോയതുമില്ല, പക്ഷേ ‘ഇരുവര്‍’ എന്ന സിനിമയിലെ പ്രകടനം കണ്ടു സത്യന്‍ അന്തിക്കാടിന്  മോഹന്‍ലാലിനെ വിളിക്കാതിരിക്കാന്‍ കഴിയാഞ്ഞത് കൊണ്ട് അവര്‍ക്കിടയിലെ കുറേ വര്‍ഷത്തെ അകലം അവിടെ അവസാനിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ‘വരവേല്‍പ്പ്’ എന്ന സിനിമ കഴിഞ്ഞുള്ള വലിയ ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ‘പിന്‍ഗാമി’ എന്ന സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button