CinemaGeneralLatest NewsNEWS

കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രമുഖ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ തീവ്രശ്രമമെന്ന് ആരോപണം

പെണ്‍കുട്ടി മരിച്ച്‌ ആഴ്ചകള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു

കൊല്ലം; കൊട്ടിയത്ത് വിവാഹ വാ​ഗ്ദാനം നടത്തി വർഷങ്ങളോളം പീഡിപ്പിച്ച് അവസാനം കാമുകൻ കയ്യൊഴിഞ്ഞതിനേ തുടർന്ന് കൊട്ടിയത്ത് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്ത വിഷയത്തിൽ പ്രശസ്ത സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം.

എന്നാൽ പെണ്‍കുട്ടി മരിച്ച്‌ ആഴ്ചകള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സീരീയല്‍ നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ആക്ഷന്‍ കൗണ്‍സില്‍ ആരോപണം എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button