GeneralLatest NewsMollywoodNEWS

കാശിനോടുള്ള ആർത്തി ആപത്ത്, ആത്മാർത്ഥതയോടെ ജോലി ചെയ്തതുകൊണ്ടാണ് താനിവിടെ വരെ എത്തിയത്; ജഗതി

നിർമാതാക്കളെ തൃപ്തിപ്പെടുത്തുന്ന നടനല്ല താനെന്നും ജഗതി

മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരികെ എത്തുവാൻ കാത്തിരിക്കുകയാണ് ആരാധകർ. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത ഈ കലാകാരന്റെ പഴയ ഒരു അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 1992ൽ ദോഹയിൽ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയ ജഗതി ശ്രീകുമാറുമായി ഏ.വി.എം. ഉണ്ണി നടത്തിയ അഭിമുഖത്തിൽ സിനിമാരംഗത്തു വരുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായ കാഴ്ചപ്പാടോടെ സംസാരിക്കുന്ന ജഗതിയെ കാണാം.

തികഞ്ഞ ആത്മാർത്ഥതയോടെ ജോലി ചെയ്തതുകൊണ്ടാണ് താനിവിടെ വരെ എത്തിയതെന്ന് ജഗതി പറയുന്നു. കാശിനോടുള്ള ആർത്തി ആപത്ത് ആണെന്നും നിർമാതാക്കളെ തൃപ്തിപ്പെടുത്തുന്ന നടനല്ല താനെന്നും ജഗതി പങ്കുവയ്ക്കുന്നു.

 

1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ സജീവമാണ് മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണി. കലാഭവൻ മണി, മമ്മൂട്ടി തുടങ്ങിയവരുടെ അപൂർവ അഭിമുഖവും ഏ.വി.എം ഉണ്ണി മുൻപ് പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button