GeneralLatest NewsMollywoodNEWS

കതിർമണ്ഡപത്തിൽ സുരാജും നിമിഷയും!!

കുഞ്ഞു ദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് സുരാജും നിമിഷയും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇരുവരും നായിക-നായകന്‍മാരായി എത്തുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് നടന്‍ പൃഥ്വിരാജിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ്.

read also:ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും… വിജയ് യേശുദാസിനോട് രാജീവ് രംഗൻ

കുഞ്ഞു ദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി. സൂരജ് എസ് കുറുപ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button