GeneralLatest NewsMollywoodNEWS

അനൂപിന്റെ പ്രാങ്കിന് ഇരയായത് യുവനടി ശ്രീവിദ്യ; ശ്രീവിദ്യയെ ചാനൽ ചർച്ചയിൽ നിന്നും ഇറക്കിവിട്ടു!!!

ചർച്ചയിൽ ശ്രീവിദ്യയുടെ അവസരം വന്നതോടെ കാര്യങ്ങൾ കൈവിട്ടു.

ഗുലുമാൽ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ അനൂപ് പന്തളത്തിന്റെ പുതിയ ഇരയായിരിയ്ക്കുകയാണ് യുവനടി ശ്രീവിദ്യ. സിനിമ- ടെലിവിഷൻ താരങ്ങൾക്ക് രസകരമായ കോൾ പ്രാങ്കുകൾ നൽകി പറ്റിക്കുന്ന അനൂപിന്റെ അത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

വിദേശത്തുള്ള പ്രേങ്കോ ടിവിയിൽ ടെലിവിഷൻ ചാനൽ ചർച്ചയ്ക്ക് അതിഥിയായി ശ്രീവിദ്യയെ അനൂപ് പന്തളം വിളിച്ചത്. ക്കുന്നത്. ഇന്റർനെറ്റിലൂടെ മാത്രം ടെലികാസ്റ്റ് ചെയ്യുന്ന ടിവിയാണെന്നും നവമാധ്യമങ്ങളും യുവത്വവുമാണ് ചർച്ചയുടെ വിഷയമെന്നും നടിയെ അറിയിച്ചു. എന്നാൽ ചർച്ച തുടങ്ങുന്നതോടെ ഇന്നത്തെ ചർച്ചവിഷയം റഷ്യൻ വിപ്ലവത്തെക്കുറിച്ചാ ണെന്ന് അവതാരകനായി എത്തുന്ന അനൂപ്, ശ്രീവിദ്യയോട് പറയുന്നു. രാഷ്ട്രീയ നിരീക്ഷകൻ കണ്ണൂർ വാസവനെന്ന പേരിൽ അനൂപിന്റെ സുഹൃത്ത് രാകേഷും ചർച്ചയിൽ പങ്കാളിയായെത്തി .

ചർച്ചയിൽ ശ്രീവിദ്യയുടെ അവസരം വന്നതോടെ കാര്യങ്ങൾ കൈവിട്ടു. തന്നെ വിളിച്ചത് ഈ ചർച്ചയ്ക്ക് അല്ലെന്നും യാതൊന്നും അറിയില്ലെന്നും നടി പറഞ്ഞു. എന്നാൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകാൻ അവതാരകനും പറഞ്ഞു. ചർച്ചയ്ക്ക് അവസാനം താൻ അനൂപ് പന്തളമാണെന്ന സത്യം ശ്രീവിദ്യയോട് വെളിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button