GeneralLatest NewsMollywoodNEWS

പതിനഞ്ചാം വയസിൽ അഭിനയരംഗത്തേയ്ക്ക്; അണിയറ നാടക തീയറ്റേഴ്സ് ഉടമയുമായ ഷൗക്കത്തലി അന്തരിച്ചു

കൊച്ചിന്‍ സംഘമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ, യുദ്ധം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

പ്രമുഖ നാടകകൃത്തും നടനും അണിയറ നാടക തീയറ്റേഴ്സ് ഉടമയുമായ ഷൗക്കത്തലി അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
64 വയസായിരുന്നു.

പിജെ ആന്റണി എഴുതി ​ഗീത ചാച്ചപ്പന്‍ സംവിധാനം ചെയ്ത രശ്മി എന്ന നാടകത്തിലൂടെ പതിനഞ്ചാം വയസിൽ അഭിനയ രം​ഗത്തേക്ക് എത്തിയ ഷൗക്കത്തലി കൊച്ചിന്‍ സംഘമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ, യുദ്ധം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ചങ്ങനാശേരി കേന്ദ്രീകരിച്ച്‌ 1987 ലാണ് അണിയറ നാടക തീയറ്റേഴ്സ് രൂപീകരിക്കുന്നത്.

shortlink

Post Your Comments


Back to top button