GeneralKollywoodLatest NewsMollywoodNEWS

77ന്‍റെ നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍; മോഹന്‍ലാല്‍

അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ

77-ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ പ്രിയനേതാവിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

“77ന്‍റെ നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍. ഈയൊരു സുദിനത്തില്‍ മാത്രമല്ല, എന്നുമെന്നും അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍”, വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button