GeneralLatest NewsNEWSTV Shows

ഇത്തരം ചര്‍ച്ച വീടിന് പുറത്ത് മതിയെന്ന് നടന്‍ സല്‍മാന്‍!! ബിഗ് ബോസിൽ പുതിയ ചർച്ച

ജാന്‍ എത്തിയത് കുമാര്‍ സാനുവിന്റെ മകന്‍ ആയതുകൊണ്ടാണെന്നുമായിരുന്നു

ആരാധകർ ഏറെയുള്ള ചാനൽ പരിപാടിയാണ് ബിഗ് ബോസ്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിലെ പുതിയ ചര്‍ച്ച നെപ്പോട്ടിസം(സ്വജനപക്ഷപാതം) ആണ്.

ബിഗ് ബോസ് വീട്ടിലെ അന്തേവാസികളായ രാഹുല്‍ വൈദ്യ, ജാന്‍ കുമാര്‍ എന്നിവര്‍ തമ്മിലുണ്ടായ വഴക്കാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചത് . പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന്റെ മകനാണ് ജാന്‍ കുമാര്‍. ”നെപ്പോട്ടിസത്തെ താന്‍ വെറുക്കുന്നു. ബിഗ് ബോസ് ഷോയില്‍ ജാന്‍ എത്തിയത് കുമാര്‍ സാനുവിന്റെ മകന്‍ ആയതുകൊണ്ടാണെന്നു”മായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇത് കേട്ട സല്‍മാന്‍ മറുപടിയായി എത്തി. ‘എനിക്ക് വേണ്ടി എന്റെ പിതാവ് എന്തെങ്കിലും ചെയ്താല്‍ അത് സ്വജനപക്ഷപാതമാകുമോ’ എന്ന് രാഹുല്‍ വൈദ്യയോട് ചോദിച്ചു . ഇതിന് പിന്നാലെ, പിതാവ് കുമാര്‍ സാനു എത്ര സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു എന്ന് ജാന്‍ കുമാറിനോടും സല്‍മാന്‍ ഖാന്‍ ചോദിച്ചു. എവിടേയും ഇല്ല എന്നായിരുന്നു ജാന്‍ കുമാറിന്റെ മറുപടി.

നെപ്പോട്ടിസം ചര്‍ച്ചയാക്കാനുള്ള സ്ഥലമല്ല ഇതെന്ന് രാഹുല്‍ വൈദ്യയ്ക്ക് സല്‍മാന്‍ താക്കീതും നല്‍കി.

shortlink

Related Articles

Post Your Comments


Back to top button