തന്‍റെ ജന്മദേശമായ പത്തനം തിട്ടയിലെ ഇലന്തൂരിലെ ദേവി ക്ഷേത്രത്തിലെ പടയണി എന്ന കലാരൂപത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്റ്റ് തുറക്കുകയാണ് സൂപ്പർ താരം മോഹൻലാൽ.
‘പടയണി എന്ന നാടൻ കലാരൂപം ഞാൻ ആദ്യം കാണുന്നത് ഇലന്തൂർ ദേവീ ക്ഷേത്രത്തിൽ വച്ചാണ്. ആ പ്രദേശത്തെ വേറേ ക്ഷേത്രങ്ങളിലൊന്നും പടയണി നടന്നതായി പറഞ്ഞു കേട്ടിട്ടില്ല. അച്ഛന്‍റെ വീട്ടിൽ നിൽക്കുന്ന സമയത്ത് ചെറിയച്ഛനാണ് എന്നെ ആദ്യമായി പടയണി കാണിക്കാൻ കൊണ്ടു പോയത്. അന്ന് പടയണി കാണുക എന്നത് വലിയ പേടിയുള്ള കാര്യമാണ്. എന്നാൽ പടയണിക്കാരന്‍റെ വേഷവിധാനങ്ങളും അലർച്ചയോടെയുള്ള വരവും എനിക്കിഷ്ടമായിരുന്നു. .അമ്മയുടെ വീട്ടിലാകുമ്പോൾ ചെറിയമ്മാവൻ രാധ കൃഷ്ണൻ നായർക്കൊപ്പം പാറ കയറാൻ പോകുന്നതാണ് ആവേശമുണർത്തുന്ന കാര്യം. തിരുവിതാംകൂർ ഭാഗത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാറയാണ് പത്തനംത്തിട്ടയിലെ ചുട്ടിപ്പാറ. പാഞ്ചാലി അവിടെ ചേലവിരിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പാറയുടെ ഒത്ത ഉയരം വരെ കയറുക എന്നത് എനിക്ക് ഏറെ ആനന്ദകരമായ കാര്യമായിരുന്നു. അക്കാലത്ത് ഏപ്രിൽ മെയ് മാസങ്ങളിൽ ഈ പ്രദേശത്ത് വലിയ വരൾച്ച വരാറുണ്ട്. വെള്ളം കിട്ടാതെ വരുന്നതോടെ പലരും പശുക്കളെ മറ്റു വീടുകളിൽ കൊണ്ടുപോയി നിർത്തും. ഏത് വീട്ടിലാണോ നിർത്തുന്നത് ആ വീട്ടുടമസ്ഥന് പശുവിന്‍റെ പാൽ എടുക്കാം. ബാർട്ടർ സിസ്റ്റം പോലെ ഒരു നാട്ടുനടപ്പ്’.
Post Your Comments