CinemaLatest NewsNEWS

നൻമമരങ്ങളെ ട്രോളുന്ന റിയാസ് ഖാൻ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം; റിയാസിനെ കാത്ത് മുറ്റത്ത് ഇന്നോവ ക്രിസ്റ്റ; എന്ന് തുടങ്ങി ഫസ്റ്റ്‌ലുക്കിന് ട്രോളുകളും വൻ ഭീഷണികളും

ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി

ഒട്ടേറെ കൗതുകമുണര്‍ത്തിയാണ് റിയാസ് ഖാന്റെ പുതിയ ചിത്രം ‘മായക്കൊട്ടാര’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നായക കഥാപാത്രത്തിന്റെ പേരും പോസ്റ്ററിലെ വാചകവുമാണ് പോസ്റ്റര്‍ ഹിറ്റ് ആയതിന് പിന്നില്‍. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത്.

 

എന്നാൽ ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ ആണ് ചിത്രത്തില്‍ റിയാസിന്റെ കഥാപാത്രം. ഇതോടെ നിരവധി ട്രോളുകളും ഭീഷണികളുമാണ് ഫസ്റ്റ്‌ലുക്കിന് ലഭിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തകനായ ഒരാളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പ്രേക്ഷകരുടെ പക്ഷം. ”സുബ്ഹാനലാഹ്, ആശംസകള്‍ റിയാസ്‌ക്ക.. ഉടന്‍ പറവയായ് പറന്ന് ഇന്നോവയില്‍ വന്ന് ഇക്കയുടെ അനുഗ്രഹം റിയാസ് ഇക്കാക്ക് തരും” എന്നാണ് ഒരു കമന്റ് വന്നിരിക്കുന്നത്.

സമൂഹത്തിൽ ”എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനു വേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യൂട്യൂബില്‍ ഇടും. ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്” എന്നാണ് ചിത്രത്തെ കുറിച്ച് റിയാസ് ഖാന്‍ പറഞ്ഞത്.

shortlink

Post Your Comments


Back to top button