CinemaGeneralMollywoodNEWS

കിഡ്നി രോഗിയെ സഹായിക്കാൻ അന്ന് ഞാൻ മണിയെ വിളിച്ചു: സുന്ദർദാസ് പറയുന്നു

'കുബേരൻ' എന്ന സിനിമയിൽ സതീർത്ഥന്‍റെ റോൾ ആദ്യം ചെയ്യാനിരുന്നത് സലിം കുമാറായിരുന്നു

കലാഭവൻ മണി എന്ന താരത്തെ ജനപ്രിയ താരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രമായിരുന്നു സുന്ദർദാസ് ലോഹിതദാസ് ടീമിന്‍റെ ‘സല്ലാപം’. ചിത്രത്തിലെ ചെത്തുകാരന്‍റെ വേഷം അവിസ്മരണീയമാക്കിയ കലാഭവൻ മണി താൻ ഒരു സിനിമയ്ക്ക് വേണ്ടി വിളിച്ചാൽ ആ നിമിഷം ഓടിയെത്തുമെന്ന് സംവിധായകൻ സുന്ദർദാസ് പറയുന്നു .കലാഭവൻ മണിയിലെ മാനുഷിക നന്മയെക്കുറിച്ചും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ സുന്ദർദാസ് മനസ്സ് തുറക്കുന്നു

‘സല്ലാപ’മാണ് കലാഭവൻ മണിക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നൽകിയതെങ്കിലും മണി വളർന്നു കഴിഞ്ഞും ഞാൻ അവനോട് പറയും. സുന്ദർദാസ് ആണ് നിന്നെ കൊണ്ട് വന്നതെന്ന രീതിയിൽ നീ എവിടെയും പറയരുതെന്ന് കാരണം നീ എനിക്കും മുകളിൽ എത്രയോ വളർന്നു കഴിഞ്ഞവനാണ് എന്ന് പറയും. പക്ഷേ കലാഭവൻ മണി ഒരിക്കലും വന്ന വഴി മറക്കുന്ന കലാകാരനായിരുന്നില്ല. ഞാൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ‘കുബേരൻ’ എന്ന സിനിമയിൽ സതീർത്ഥന്‍റെ റോൾ ആദ്യം ചെയ്യാനിരുന്നത് സലിം കുമാറായിരുന്നു. പക്ഷേ സലിം കുമാറിന് നല്ല തിരക്കായതുകൊണ്ട് എനിക്ക് മാറി ചിന്തിക്കേണ്ടി വന്നു. അങ്ങനെ ഞാൻ ആ റോളിലേക്ക് മണിയെ വിളിച്ചു. തിരക്കായിരുന്നിട്ടും മണി സന്തോഷപൂർവ്വം വന്ന് ചെയ്തു തന്നു. ഒരു നല്ല അഭിനേതാവിനപ്പുറം മറ്റുള്ളവരെ സഹായിക്കുന്ന മണിയിലെ നല്ല മനസ്സിനെക്കുറിച്ചും എനിക്ക് അടുത്തറിയാം. ഒരു തവണ ഒരു കിഡ്നി രോഗിക്ക് വേണ്ടി ഞാൻ മണിയെ വിളിച്ചിരുന്നു. മനുഷ്യ സ്നേഹിയായ മണി ആ പേഷ്യന്റിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. എന്‍റെ ഓർമ്മയിൽ മണി എന്നും ടാലൻ്റുള്ള ഒരു നടനും അതിലുപരി വലിയ ഒരു മനുഷ്യ സ്നേഹിയുമായിരുന്നു’. സുന്ദര്‍ദാസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button