CinemaLatest NewsNEWS

മാലി ദ്വീപിൽ പ്രണയം പങ്കിട്ട് നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവും; വൈറലായി ഹണിമൂണ്‍ ചിത്രങ്ങൾ

യാത്രക്ക് തയ്യാറെടുക്കുന്ന കാര്യം ശനിയാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കാജല്‍ പങ്കുവെച്ചിരുന്നു

തെന്നിന്ത്യൻ താര സുന്ദരി നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‌ലുവും ഹണിമൂണ്‍ ആഘോഷിക്കുന്ന ചിച്രങ്ങള്‍ പുറത്ത്. മാലിദ്വീപിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്.

കൂടാതെ പ്രൈവറ്റ് ജെറ്റിലാണ് താരങ്ങൾ മാലിദ്വീപില്‍ എത്തിയത്. യാത്രക്ക് തയ്യാറെടുക്കുന്ന കാര്യം ശനിയാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കാജല്‍ പങ്കുവെച്ചിരുന്നു. കാജലിന്റെയും ഗൗതമന്റെയും പേരുകള്‍ എഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോര്‍ട്ടുകളുടെയും ചിത്രമായിരുന്നു താരം ആരാധകർക്കായി പങ്കുവയ്ച്ചത്.

 

https://www.instagram.com/p/CHU8csSnuzL/

തങ്ങളുടെ ട്രാവൽ ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രക്ക് തയ്യാറെടുക്കുന്നു എന്നാണ് അടിക്കുറിപ്പ് ആയി എഴുതിയിരുന്നത്. എന്നാല്‍ എവിടേക്ക് ആണ് യാത്ര എന്നു മാത്രം നടി വെളിപ്പെടുത്തിയില്ല. ഇരുവരുടെയും വിവാഹം ഒക്ടോബര്‍ മുപ്പതിന് ആയിരുന്നു. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ മുംബൈയില്‍ വെച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

shortlink

Post Your Comments


Back to top button